മുംബൈ : അയോധ്യ വിധിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയിച്ച് ബോളിവുഡ് താരങ്ങള്‍. അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായി. ഇതില്‍ ബോളിവുഡ് താരങ്ങളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
Read More : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
ബോളിവുഡ് അഭിനേത്രി കങ്കണാ റണൗത്താണ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് ആദ്യം ട്വിറ്ററില്‍ എത്തിയത്. ‘സുപ്രീംകോടതിയുടെ അയോധ്യാവിധി നമുക്ക് സമാധാനപരമായി എങ്ങിനെ സഹവസിക്കാമെന്ന് കാണിച്ച് തരുന്നു. നമ്മുടെ മഹത്തായ രാജ്യത്തിന്റെ സൗന്ദര്യമാണിത്. നാനാത്വത്തിലെ ഏകത്വം പാലിച്ച് എല്ലാവരും ഇത് ആനന്ദിക്കുക’, കങ്കണയുടെ ട്വീറ്റ് കുറിച്ചു.
‘സംഗതി കഴിഞ്ഞു, പോരെ. ഇനിയെന്താ?’, തപ്സി പാനു ചിലരോടുള്ള ചോദ്യം പോലെ പ്രതികരിച്ചു. അയോധ്യ വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഡിസൈനര്‍ ഫറാ ഖാന്‍ അലിയുടെ ട്വീറ്റ്. ‘ഇനി ക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കാം, കൂടാതെ വിഭജിച്ചുള്ള രാഷ്ട്രീയത്തില്‍ നിന്ന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒന്നിലേക്ക് മാറി സാമ്പത്തിക ഉന്നതി നേടാം’, ഫറാ ഖാന്‍ പറഞ്ഞു.
ക്ഷേത്രവും, പള്ളിയും, ചര്‍ച്ചുമെല്ലാം തനിക്ക് കല്ലും, മണ്ണുമാണെന്ന് ഫറാ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പ്രാര്‍ത്ഥനയുടെ യാഥാര്‍ത്ഥ്യം ഉദ്ദേശശുദ്ധിയിലാണുള്ളത്, ഫറാ ഓര്‍മ്മിപ്പിച്ചു.
Post Your Comments