Latest NewsNewsInternational

ഈ ഭീമന്‍ ഞണ്ടിന്റെ വില കേട്ട് ഞെട്ടി ലോകം

ടോക്യോ: ലോകത്തിലെ ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട് ഏതാണെന്ന് അറിയുമോ? ജപ്പാനില്‍ ആണ് റെക്കോര്‍ഡ് വിലയ്ക്ക് ഒരു ഞണ്ട് വിറ്റുപോയത്. സ്‌നോ ക്രാബ് എന്ന് പേരുള്ള ഈ ഞണ്ടിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 46,000 ഡോളറാണ് (5 മില്ല്യണ്‍ യെന്‍) ജപ്പാനിലെ ഈ ഞണ്ടുഭീമന്റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപയ്ക്കാണ് ഞണ്ട് വിറ്റുപോയത്. ജപ്പാനിലെ ടോട്ടോറിയില്‍ വര്‍ഷംതോറും ഞണ്ടുലേലം നടക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്രയും തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ഒരു പ്രാദേശിക കച്ചവടക്കാരനാണ് ഞണ്ടിനെ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനെ ജപ്പാനിലെ ഗിന്‍സാ ജില്ലയിലെ ഒരു മുന്തിയ റെസ്റ്റോറന്റില്‍ വച്ച് കറിയാക്കി മാറ്റാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 2 മില്ല്യണ്‍ യെന്നിനാണ് വിറ്റുപോയത്. കഴിഞ്ഞ തവണ ഗിന്നസ് ലോക റെക്കോര്‍ഡ് ഞണ്ടിനെ തേടി എത്തിയിരുന്നു. 1.2 കിലോഗ്രാം ഭാരവും 14.6 സെന്റിമീറ്റര്‍ നീളവുമുണ്ട് ഈ ഭീമന്‍ ഞണ്ടിന്. അതേസമയം മുന്‍പ് ഇവിടെ ചൂര വിഭാഗത്തില്‍ വിഭാഗത്തില്‍ പെട്ട ഒരു മീന്‍ 23 ലക്ഷം രൂപയ്ക്കും ഒരു മത്തന്‍ 20.7 ലക്ഷം രൂപയ്ക്കും വിറ്റുപോയിരുന്നു.

shortlink

Post Your Comments


Back to top button