മുംബൈ: മഹാരാഷ്ട്രയിലെ അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ തിവാരി അമക്കെട്ട് തകര്‍ന്ന് 14 പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി തനാജി വാസന്ത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഏഴോളം ഗ്രാമങ്ങളില്‍ വെള്ളപൊക്കം രൂപപ്പെട്ടിരുന്നു.
ഡാമിന്റെ നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉള്ളതായി സമീപവാസികളില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നേരത്തെ അണക്കെട്ടിന് ചോര്‍ച്ച ഉണ്ടായിരുന്നില്ലെന്നും ഞണ്ടുകള്‍ വര്‍ധിച്ചതോടെയാണ് ഡാമിന് ചോര്‍ച്ച സംഭവിച്ചതെന്നും അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി കാണപ്പെടാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടോളം വീടുകളാണ് ഡാം തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Post Your Comments