ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക. മാധ്യമങ്ങളെ സുപ്രീംകോടതിയിലേക്ക് കടത്തിവിടുന്നു. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്.
വിധി ലോക രാജ്യങ്ങൾ തന്നെ ആകാംഷയോടെ ഉറ്റുനോക്കുകയാണ്. അതെ സമയം രാജ്യത്തു കർശന സുരക്ഷയും അതീവ ജാഗ്രതായുമാണ് നിലനിൽക്കുന്നത്. കേരള അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി. മഞ്ചേശ്വരം കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ്,കാസര്‍കോഡ് എന്നീ പോലീസ് സ്റ്റേഷന് പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിധിയെ മാനിക്കണമെന്നു മുഗള്‍ രാജകുമാരന്: അഹമ്മദാബാദിൽ പ്രത്യേക പ്രാർത്ഥന
ജമ്മുകശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു ഡല്‍ഹിയില്‍ സ്വകാര്യ വിദ്യാലയങ്ങളടക്കം ഇന്ന് അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചു. അലിഗഢിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.മൂന്ന് ദിവസത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കില്ല. ഇന്റര്‍നെറ്റ് സര്‍വീസും വിച്ഛേദിച്ചു.
Post Your Comments