ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്നു. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കികൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന് പറഞ്ഞ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയുടെ വിധി തെറ്റെന്നും പ്രസ്താവിച്ചു. ഭൂമി മൂന്നായി വിഭജിച്ച വിധി സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. മുസ്ലീങ്ങള്‍ക്ക് ആരാധന നടത്താന്‍ 5 ഏക്കര്‍ സ്ഥലം നല്‍കണമെന്നും വിധിയില്‍ പറയുന്നു.
അതേസമയം വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ. വിധി പൂര്‍ണമായി വായിക്കാന്‍ 30 മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ലെന്നും വിധിയില്‍ പറയുന്നു.
Post Your Comments