KeralaLatest NewsNews

സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാട്; അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: താന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകനോ അനുഭാവിയോ സഹയാത്രികനോ അല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അത് അഭിപ്രായമില്ലാത്തത് കൊണ്ടല്ലെന്നും സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തന്റെ നിലപാടെന്നും ആ സ്വാതന്ത്ര്യം സൂക്ഷിക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. തന്നെ ചീത്തപറഞ്ഞുകൊണ്ട് അനവധി കത്തുകളാണ് വരുന്നത്. ഈ കാര്‍ഡുകളെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ അഹങ്കാരം തോന്നിയാല്‍ ഈ കാര്‍ഡ് എടുത്ത് വായിക്കും. ഇത്രയേ ഉള്ളൂ താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കും. സ്‌കൂളില്‍ പഠിക്കുമ്പോൾ സിനിമ എടുക്കാനല്ല പകരം വായിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അടൂർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button