Latest NewsIndiaNews

ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതി; 38കാരിയുടെ അടിവയറ്റില്‍ നിന്നും പുറത്തെടുത്തത് കണ്ട് ഞെട്ടി ഡോക്ടര്‍

അടിവയറ്റിലെ ഭീമാകാരിയായ മുഴയുമായാണ് കഴിഞ്ഞ ഏഴ് മാസമായി 38കാരിയായ കവിത കലാം നടന്നത്. മഹാരാഷ്ട്ര സ്വദേശിനിയാണ് കവിത. മുഴ കാരണം ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കവിത. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മുഴ തുടക്കത്തിലേ എടുത്ത് കളയാന്‍ കവിതയ്ക്ക് സാധിക്കാതിരുന്നത്. എന്നാല്‍ നാട്ടുകാര്‍ ധനസഹായവുമായി മുന്നോട്ട് വന്നതോടെ കവിത ചികിത്സ ചെയ്യാന്‍ തീരുമാനിച്ചു.

അപ്പോഴേക്കും മുഴ ഒരു മത്തങ്ങയുടെ അത്രയും വലുപ്പത്തിലെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവിതയുടെ വയറ്റില്‍ നിന്നും ആ മുഴയെ നീക്കം ചെയ്തു. ഇത്രയും വലുപ്പമുളള മുഴ അടുത്തിടെയൊന്നും കണ്ടിട്ടുപോലുമില്ലെന്നാണ് ഡോ. അര്‍പിത പറഞ്ഞത്. ഏകദേശം 18 കിലോ ഭാരമുണ്ടായിരുന്നു മുഴയ്ക്ക്. ഇത്രയും വലുപ്പമുളളതുകൊണ്ടുതന്നെ കുറച്ച് പ്രയാസം നിറഞ്ഞതായിരുന്നു കവിതയുടെ ശസ്ത്രക്രിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button