അബുദാബി: ഇന്ത്യന്‍ മഹാസമുദ്രം മുഖേനയുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷനിൽ (ഐഒആര്‍എ) കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് അതിവേഗം വളരുന്ന ഏഷ്യന്‍, ഓഷ്യാനിയ, ആഫ്രിക്കന്‍ രാജ്യങ്ങളെ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന വിശാലമായ സംവിധാനമെന്ന നിലയില്‍ ഐഒആര്‍എയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷ പിൻവലിച്ച് പോലീസ്, പരാതി നൽകി കെ സുരേന്ദ്രൻ
യുഎഇ കാബിനറ്റ് മന്ത്രിയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ എക്സിക്യൂട്ടിവ് ചെയര്മാന് അഹമ്മദ് അലി അല്‍ സയ്യെഗ് ആണ് കൂടിക്കാഴ്ചയ്ക്ക് അധ്യക്ഷത വഹിച്ചത്. ആദ്യത്തെ ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ് 2015ല്‍ കൊച്ചിയിലാണ് സംഘടിപ്പിച്ചത്.
Post Your Comments