കോട്ടയ്ക്കല്‍: എട്ടുവര്‍ഷത്തിനുശേഷം ഡിസംബര്‍ 26-ന് വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു. സൂര്യന്‍ ഭംഗിയേറിയ സ്വര്‍ണവലയംപോലെ പ്രത്യക്ഷമാകുന്ന ഈ വലയഗ്രഹണം കേരളത്തില്‍ മാത്രമാവും പ്രത്യക്ഷമാകുക. വലയസൂര്യനെ നന്നായി കാണാവുന്നത് കല്പറ്റയിൽ നിന്നാണെന്നാണ് സൂചന. എന്നാല്‍ അവിടെ കോടമഞ്ഞുള്ള സമയമായതിനാല്‍ ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല.രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക.
കണ്ണുകൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്‌സ് വ്യൂവേഴ്‌സ് കണ്ണട ഉപയോഗിക്കാം. ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം.
Post Your Comments