Latest NewsNewsIndia

ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ തടഞ്ഞ് ശിവസേന; അനുനയിപ്പിക്കാന്‍ ആര്‍എസ്എസ്

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തടസമായി നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനൊരുങ്ങി ആര്‍എസ്എസ്. ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ഹിന്ദുത്വ ആശയം മുന്നോട്ട് വയ്ക്കുന്ന പാർട്ടികളുടെ സഖ്യസർക്കാർ അധികാരത്തിൽ വരണമെന്ന മോഹൻ ഭഗ്‍വതിന്‍റെ താൽപര്യം സാംബാജി ഉദ്ദവിനെ അറിയിച്ചുവെന്നാണ് സൂചന.

Read also: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നു ദേവഗൗഡ, ബിജെപിയുമായി സഖ്യമെന്ന് കുറ്റപ്പെടുത്തി സിദ്ധരാമയ്യ

അധികാരം പങ്കുവയ്ക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതാണ്. എന്നിട്ടും താൻ കള്ളവാണ് പറയുന്നതെന്ന് പരസ്യമായി പറഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ് മുറിവേൽപ്പിച്ചെന്ന് ഉദ്ദവ് പറയുകയുണ്ടായി. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സേന. ഇതിനിടെ ശിവസേന എംഎൽഎമാരുടെ യോഗം ഇന്നും ചേരും. എല്ലാ എംഎൽഎമാരോടും മുംബൈയിലെത്താൻ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button