Latest NewsKeralaNews

4 കിലോ സവാള വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി കച്ചവടക്കാരന്‍

കൊല്ലം: കടയിലെത്തുന്നവരെ സന്തോഷത്തോടെ മടക്കാന്‍ പുതിയ ഓഫറുമായി പച്ചക്കറി കച്ചവടക്കാരന്‍. നാലു കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യമായാണ് കച്ചവടക്കാരന്‍ പ്രകാശ് നല്‍കുന്നത്. കൊല്ലം കളക്ടറേറ്റിനടുത്തെ ഗോപാല വാദ്ധ്യാര്‍ വെജിറ്റബിള്‍സ് ആണ് പ്രകാശിന്റെ കട. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ നിരാശരാക്കാതിരിക്കുവാനാണ് ഇത്തരമൊരു ഓഫറുമായി പ്രകാശ് രംഗത്തെത്തിയത്. നാലു കിലോ സവാളയ്ക്ക് മുന്നൂറ് രൂപയാണ് വില.

പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കുന്ന പ്രകാശിന് പുതിയ ഓഫര്‍ അല്‍പ്പം കൈനഷ്ടം തന്നെയാണ്. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ മനസ്സിന് സന്തോഷമുണ്ടെന്നാണ് പ്രകാശ് പറയുന്നത്. ബാംഗ്ലൂരില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. ഇതിന് മുന്‍പ് പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇതിനു മുന്‍പ് ലോട്ടറിയാണ് പ്രകാശന്‍ ഓഫറായി നല്‍കിയിരുന്നത്. ഇതില്‍ 10 പേര്‍ക്ക് ലോട്ടറിയടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button