KeralaLatest NewsNews

കോബ്ര സ്‌ക്വാഡ്; കേരളത്തിലെ മാവോയിസ്റ്റ് ഭീകരരെ തുരത്താൻ പുതിയ നീക്കവുമായി മോദി സർക്കാർ

കോഴിക്കോട്: കേരളത്തിലെ മാവോയിസ്റ്റ് ഭീകരരെ തുരത്താൻ പുതിയ നീക്കവുമായി മോദി സർക്കാർ. മാവോയിസ്റ്റ് ഭീകരരെ അടിച്ചമർത്താനായി കോബ്ര സ്ക്വാഡിനെ കേന്ദ്രം കേരളത്തിലേയ്ക്ക് അയക്കും. ഇന്നും നാളെയുമായി സംഘം കേരളത്തിൽ എത്തും. ഓഗസ്റ്റ് 26 ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രത്യേക സംഘം യോഗം ചേർന്നിരുന്നു. ഇതിലാണ് കേരളത്തിലെയടക്കം മാവോയിസ്റ്റ് ഭീകരരെ നേരിടാൻ പദ്ധതികൾ തയ്യാറാക്കിയത്.

സി ആർ പി എഫിന്റെ പ്രത്യേക വിഭാഗമാണ് കോബ്ര സ്ക്വാഡ്. ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ഭീകരരെ നേരിടുന്നതിൽ പരിശീലനം നേടിയ സംഘമാണ് കേരളത്തിലേയ്ക്ക് എത്തുന്നത്.

ALSO READ: നിരായുധരായ മാവോവാദികളെ തണ്ടര്‍ബോള്‍ട്ട് പ്രകോപനമില്ലാതെ വെടിവെച്ചതാണെന്ന ആരോപണം തള്ളി പൊലീസ് : കൂടുതല്‍ തെളിവ് പുറത്തുവിട്ടു

കഴിഞ്ഞ ദിവസങ്ങളിലടക്കം കേരളത്തിൽ ഉണ്ടായ വിഷയങ്ങൾ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം. കശ്മീരിലെ വിഘടനവാദികൾക്ക് പിന്നാലെ രാജ്യത്തെ മാവോയിസ്റ്റ് ഭീകരതയെയും നേരിടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button