KeralaLatest NewsNews

ശബരിമലയുമായി ബന്ധപ്പെട്ട നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്ന ഇടത് യൂണിയന്‍ നേതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ പോക്സോയിൽ കുടുങ്ങി; പീഡന നേതാവിനെതിരെ നടപടിയെടുക്കാതെ പിണറായി സർക്കാർ

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്ന ഇടത് യൂണിയന്‍ നേതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ പോക്സോയിൽ കുടുങ്ങിയെങ്കിലും പീഡന നേതാവിനെതിരെ ഒരു നടപടിയും പിണറായി സർക്കാർ സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരത്തെ പ്രമുഖ സര്‍ക്കാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥനാണ് ഇടത് യൂണിയന്‍ നേതാവ്.

ഭാര്യ ജില്ലയ്ക്ക് പുറത്തും രണ്ടാം ഭാര്യ മറ്റൊരു സംസ്ഥാനത്തും ആയതിനാല്‍ ബന്ധം തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിജയിച്ചു. പക്ഷെ രണ്ടാം ഭാര്യയിൽ ജനിച്ച മകളെ പീഡിപ്പിക്കാന്‍ ഇയാള്‍ നിരന്തര ശ്രമം നടത്തിയപ്പോള്‍ കള്ളി പൊളിയുകയും ഇടത് നേതാവ് പോക്‌സോ കേസില്‍ പ്രതിയാവുകയും ചെയ്തു. രണ്ടാം ഭാര്യയില്‍ തനിക്ക് പിറന്ന ഏഴാം ക്ലാസുകാരിയായ പന്ത്രണ്ടു വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ താമസിക്കുന്ന ഇതര സംസ്ഥാനത്ത് ചെന്ന് നിരന്തര പീഡനശ്രമങ്ങള്‍ ഇയാള്‍ നടത്തിയതോടെയാണ് രണ്ടാം ഭാര്യയും മകളും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ALSO READ: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ

മജിസ്‌ട്രേട്ടിന് മുന്‍പില്‍ രഹസ്യമൊഴിയും മകള്‍ നല്‍കിയിട്ടുണ്ട്. അമ്മയുടെ മൊഴി ഉടന്‍ തന്നെ പൊലീസ് രേഖപ്പെടുത്തും. പരാതി അറിഞ്ഞതോടെ മുങ്ങിയ ഇടത് നേതാവിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇയാള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ ഓഫീസില്‍ ഇയാള്‍ വന്നിട്ടില്ലെന്നും മിസ്സിങ് ആണെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസിനെ ധരിപ്പിച്ചത്. ജില്ല വിട്ട സൂചനകള്‍ ഉള്ളതിനാല്‍ ഇയാളുടെ ഭാര്യ വീടുള്ള ഇതര ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button