Jobs & VacanciesLatest NewsSaudi ArabiaNews

ഗള്‍ഫ്‌ രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി നഴ്‌സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്.സി നഴ്‌സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയുമുളള ഡിപ്ലോമ നഴ്‌സുമാർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

വീസ, എയർടിക്കറ്റ്, താമസം, എന്നിവ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യൻ രൂപ 60,000 മുതൽ 70,000 വരെ ശമ്പളം ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ ബയോഡാറ്റ, സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com എന്ന ഇ-മെയിലിൽ നവംബർ 11ന് മുമ്പായി അപേക്ഷിക്കണം. കൂതുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-23294440/41/42/43/45.

Also read : കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ വിവിധ തസ്തികളിൽ അവസരം : ഉടൻ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button