Latest NewsIndia

ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കുന്ന കാര്യം ഉദിക്കുന്നില്ലെന്ന് ബിജെപി, ഭാവി പദ്ധതി ഇങ്ങനെ

ശിവസേന സഖ്യമില്ലാതെ ബിജെപി മത്സരിച്ചാൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടൽ.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് . സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റുമന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഫഡ്‌നാവിസിനോടും തുടര്‍ന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന് തെരഞ്ഞെടുപ്പിലൂടെ പിന്തുണ അറിയിച്ച ജനങ്ങള്‍ക്ക് ഫഡ്‌നാവിസ് നന്ദി അറിയിച്ചു. രണ്ടരവര്‍ഷക്കാലം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കുന്ന കാര്യം ഉദിക്കുന്നതേയില്ല. മറ്റെന്തു തരം ചര്‍ച്ചയ്ക്കും ബിജെപി തയാറാണ്. എന്നാല്‍, തന്നോട് സംസാരിക്കാന്‍ സമയമില്ലാത്ത ശിവസേന നേതാക്കള്‍ക്ക് ഇപ്പോള്‍ എന്‍സിപി ആയും കോണ്‍ഗ്രസുമായും ചര്‍ച്ചയ്ക്കു സമയമുണ്ട്.

ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. താന്‍ ഫോണില്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാന്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെ തയാറായിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇനിയും അനിശ്ചിതത്വം തുടര്‍ന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ശിവസേന സഖ്യമില്ലാതെ ബിജെപി മത്സരിച്ചാൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടൽ.

അതെ സമയം ഒറ്റക്ക് മത്സരിച്ചാൽ ശിവസേനയ്ക്ക് ഇപ്പോഴുള്ള സീറ്റുകൾ ലഭിക്കുകയുമില്ല. മുൻപും ശിവസേന ഇത്തരം സമ്മർദ്ദങ്ങൾ ബിജെപിക്ക് നൽകിയിട്ടുണ്ട്. ഫഡ്‌നാവിസിനൊപ്പം മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരുന്നു.ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും എംഎഎല്‍മാരെ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റിയിട്ടുണ്ട്. എന്‍സിപി-ശിവസനേ ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button