
ശ്രീനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. വെടിവെപ്പില്‍ ഇന്ത്യൻ സൈനികനു വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്‌സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ഒക്ടോബര്‍ 20 ന് പാക് പ്രകോപനമുണ്ടായി. കുപ് വാര ജില്ലയിലെ തങ്ദാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു ആക്രമണത്തില്‍ ഒരു വീടും അരി ഡോഗൗണും പൂര്‍ണമായും തകര്‍ന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also read : 2020 ലെ ഭീകരവാദത്തിനുള്ള പണം തടയല്‍ സമ്മേളനം ഇന്ത്യയില്‍
Post Your Comments