Latest NewsNews

2020 ലെ ഭീകരവാദത്തിനുള്ള പണം തടയല്‍ സമ്മേളനം ഇന്ത്യയില്‍

മെൽബൺ•2020-ലെ ഭീകരവാദത്തിനുള്ള പണം തടയൽ (നോ മണി ഫോർ ടെറർ) സമ്മേളനം ഇന്ത്യയില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. നൂറിലേറെ രാജ്യങ്ങളിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൻറെ (എഫ്.യു.ഐ.) സംഘടനയായ എഗ്മണ്ട് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സമ്മേളനം ഇത്തവണ ഓസ്ട്രേലിയൻ നഗരമായ മെൽബണിൽ നടന്നുവരികയാണ്‌.

ഭീകരസംഘടനകൾക്ക്‌ പണം സ്വരൂപിക്കാൻ പിന്തുണ നൽകുന്നവർക്കെതിരേ ലോകം ഒന്നിച്ചുപ്രവർത്തിക്കണം. ഇത്തരം സംഘടനകളെ ചിലരാജ്യങ്ങൾ പിന്തുണയ്ക്കുന്നതിൽ ആശങ്കയുണ്ടെന്നും പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ സമ്മേളനത്തില്‍ സംസാരിച്ച കിഷൻ റെഡ്ഡി പറഞ്ഞു. അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button