Latest NewsIndiaNews

വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ നിരോധിത ഗുളികകള്‍ പിടികൂടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഒരു കോടി രൂപയുടെ നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി. കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദപൂരില്‍ നിന്നാണ് നിരോധിത മയക്കുമരുന്നുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാത്രി ചൗബാഗ പ്രദേശത്തിന് സമീപം നടത്തിയ വാഹന പിരശോധനയിലാണ് യാബ എന്ന പേരില്‍ അറിയപ്പെടുന്ന 1,00,000 നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ അടങ്ങിയ 50 പാക്കറ്റുകള്‍ കണ്ടെത്തിയത്.

ALSO READ: മയക്കുമരുന്ന് കടത്ത്: ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കാസർകോട് സ്വദേശി പിടിയിൽ

അറസ്റ്റിലായ മൂന്ന് പേരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ളവരാണ്. 1985ല്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് പെഡലര്‍മാരുടെ ഒരു സംഘം നഗരത്തിലേക്ക് യാബ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button