Latest NewsIndia

രാജ്യത്തു കശ്മീരിലെ പോലെ ഒന്ന് നടന്നിട്ടില്ല എന്ന് കപിൽ സിബൽ, അപ്പോൾ അടിയന്തിരാവസ്ഥ കാലത്ത് എന്താണുണ്ടായതെന്ന് സുപ്രീം കോടതി

1990 മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​ വ​രെ ന​ട​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ര​ണ​ങ്ങ​ളു​ടെ​യും ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും അ​ക്ര​മ​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ത​ന്നെ ജ​മ്മു-​ക​ശ്​​മീ​ര്‍ അ​ട​ച്ചു​പൂ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള മ​തി​യാ​യ കാ​ര​ണ​മാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ക​ശ്​​മീ​രി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തിനേക്കാൾ ഭയങ്കരമായത് അ​ടി​യ​ന്ത​രാ​വ​സ്​​ഥ കാ​ലത്ത് സം​ഭ​വി​ച്ചി​ല്ലേ എ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ള്‍​ക്കും എ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. രാ​ജ്യ​ത്ത്​ 70 ല​ക്ഷം മ​നു​ഷ്യ​രെ ഈ ​ത​ര​ത്തി​ല്‍ സ്​​തം​ഭി​പ്പി​ച്ച ഒ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ക​ശ്​​മീ​രി​ല്‍ ഇ​പ്പോ​ള്‍ ചെ​യ്​​ത​ത്​ പ​രാ​മ​ര്‍​​ശി​ക്കെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും കോൺഗ്രസ് നേതാവുമായ ക​പി​ല്‍ സി​ബ​ല്‍ ഓ​ര്‍​മി​പ്പി​ച്ച​പ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ എ​​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ഇ​ത്ത​ര​മൊ​രു ചോ​ദ്യ​മു​ന്ന​യി​ച്ച​ത്.

ക​ശ്​​മീ​ര്‍ പോ​ലൊ​രു കേസ്​ സു​പ്രീം​കോ​ട​തി​ക്ക്​ മു​മ്പ് ​ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടോ എ​ന്ന്​ ഹ​ര​ജി​ക്കാ​രി​ല്‍ ഒ​രാ​ളാ​യ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ഗു​ലാം ന​ബി ആ​സാ​ദി​നു വേ​ണ്ടി ഹാ​ജ​രാ​യ ക​പി​ല്‍ സി​ബ​ലി​നോ​ട്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​പ്പോ​ള്‍ 1970ക​ളി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്​​ഥ കാ​ല​ത്ത്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന്​ ജ​സ്​​റ്റി​സ്​ ചോദിച്ചു.ഏ​താ​നും കു​റ​ച്ചാ​ളു​ക​ള്‍ പ്ര​ശ്​​ന​മു​ണ്ടാ​ക്കു​മെ​ന്ന്​ ക​രു​തി 70 ലക്ഷം മ​നു​ഷ്യ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ മ​ര​വി​പ്പി​ച്ചു നി​ര്‍​ത്തി​യെ​ന്നാ​ണോ സി​ബ​ല്‍ പ​റ​യുന്ന​തെ​ന്ന്​ ജ​സ്​​റ്റി​സ്​ ര​മ​ണ തി​രി​ച്ചു ചോ​ദി​ച്ചു.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ കു​ഴ​പ്പ​ക്കാ​രാ​യ കു​റ​ച്ചു​ പേ​രെ എ​ന്തു ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.അ​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യോ ആ​കാ​മെ​ന്ന്​ സി​ബ​ല്‍ പ്ര​തി​ക​രി​ച്ചു. അതാണ് ഇപ്പോൾ നടക്കുന്നതെന്നായിരുന്നു സർക്കാർ വാദം. അതെ സമയം ജ​മ്മു-​ക​ശ്​​മീ​രി​ല്‍ 1990 മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​ വ​രെ ന​ട​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ര​ണ​ങ്ങ​ളു​ടെ​യും ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും അ​ക്ര​മ​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ത​ന്നെ ജ​മ്മു-​ക​ശ്​​മീ​ര്‍ അ​ട​ച്ചു​പൂ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള മ​തി​യാ​യ കാ​ര​ണ​മാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1990 മു​ത​ല്‍ ക​ശ്​​മീ​രി​ല്‍ 41,866 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 71,038 ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യും ചെ​യ്​​തിട്ടുണ്ടെ​ന്ന്​ എ.​ജി ബോ​ധി​പ്പി​ച്ച​പ്പോ​ള്‍ ”ഭ​യാ​ന​ക​മാ​യ സ്​​ഥി​തി​വി​ശേ​ഷ​മാ​ണി​തെ​ന്നും ഇ​തെ​ല്ലാം മ​തി​യാ​യ കാ​ര​ണ​മാ​ണെ​ന്നും സു​ര​ക്ഷാ​വി​ഷ​യ​ങ്ങ​ളാ​ണെ​ന്നും” ജ​സ്​​റ്റി​സ്​ ബോ​ബ്​​ഡെ പി​ന്താ​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button