
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ്, കൗണ്‍സിലര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബി.എസ്.സി. നഴ്സിങ്/ജി.എന്‍.എം. ആണ് യോഗ്യത. നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഐ.സി.റ്റി.സി. കൗണ്‍സിലര്‍ ഒഴിവിലേക്ക് എം.എസ്. ഡബ്ല്യൂ, പി.ജി. സൈക്കോളജി, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവര്‍ക്ക് അപേക്ഷിക്കാം. ഇരു തസ്തികകളിലേക്കും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഒരു സെറ്റ് അറ്റെസ്റ്റഡ് കോപ്പിയും തിരിച്ചറിയല്‍ രേഖയുമായി നവംബര്‍ എട്ടിന് രാവിലെ 10 ന് ആശുപത്രിയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. പ്രവര്‍ത്തി പരിചയമുളളവര്‍ രേഖകള്‍ കൊണ്ടുവരണം.
Post Your Comments