KeralaLatest NewsIndia

അനിയനെയും സുഹൃത്തുക്കളെയും വെറുതെ വിടണം, കൊന്നത് ഒറ്റക്ക് ;കുറ്റം ഏറ്റുപറഞ്ഞ് റിസോർട്ട് മാനേജർ വസീം; വീഡിയോ സന്ദേശം

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം സമ്മതിച്ച്‌ വസീം. പൊലീസിന് അയച്ച വീഡിയോ സന്ദേശത്തിലാണ് വസീമിന്റെ കുറ്റം ഏറ്റുപറച്ചില്‍. താന്‍ മാത്രമാണ് കുറ്റകൃത്യം നടത്തിയതെന്ന് കുറ്റകൃത്യത്തില്‍ മറ്റാ്ര്‍ക്കും പങ്കില്ലെന്നും അനിയനെയും കൂട്ടുകാരെയും വെറുതെ വിടുണമെന്നും വസീം വീഡിയോയില്‍ പറയുന്നു. റിസോർട്ട് ഉടമയായ റിജോഷിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യമെ സംശയിക്കുന്നത് വസീമിനെയും റിസോര്‍ട്ട് ഉടമയായ റിജോഷിന്റെ ഭാര്യയെയുമാണ്.

റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു പൊലീസ നിഗമനം.വീഡിയോയില്‍ വസീമീന്റെ വാക്കുകള്‍: ശാന്തന്‍ പാറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിജോഷ് മര്‍ഡര്‍ കേസിലെ പ്രതി ഞാനാണ്. എന്റെ അനിയനും അവന്റെ കൂട്ടുകാരെയും വെറുതെ വിടണം. അവര്‍ക്ക് ഈ കൊലയില്‍ ബന്ധമില്ലെന്നാണ് വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്.
സംഭവത്തിന് പിന്നാലെ വസീമിന്റെ അനിയനെയും അനിയന്റെ സുഹൃത്തുക്കളെയും അന്വേഷണത്തിനായി പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് താന്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന വെളിപ്പെടുത്തലുമായി വസീം രംഗത്തെത്തിയതെന്നാണ് സൂചന. ഇന്ന് തന്നെ പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സാഹചര്യത്തില്‍ പ്രതി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യമെ സംശയിക്കുന്നത് വസീമിനെയും റിസോര്‍ട്ട് ഉടമയായ റിജോഷിന്റെ ഭാര്യയെയുമാണ്. റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.

മണ്ണ് നീക്കിയതോടെ അഴുകിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; യുവാവിന്റെ ഭാര്യ മാനേജറുടെ കൂടെ നാടുവിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്.

റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നു ഫോണിലൂടെ സമീപവാസിയായ ജെസിബി ഡ്രൈവര്‍ക്കു വസീം നിര്‍ദേശം നല്‍കിയിരുന്നു. റിജോഷിനെ കാണാനില്ലെന്നു പരാതി കിട്ടിയതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button