സോള്‍: മരണം എന്ന അനുഭവത്തിലൂടെ കടന്നുപോയി തിരികെ വന്നാല്‍ എങ്ങനെയിരിക്കും? സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും എങ്ങനെയെന്ന് ‘അനുഭവിച്ചറിയാനുള്ള’ സൗകര്യം ഒരുക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കുകയാണ് ഹ്യോവോണ്‍ ഹീലിങ് സെന്റര്‍ എന്ന കമ്ബനി.
മരണവും ശവസംസ്കാരച്ചടങ്ങുകളും അഭിനയിക്കുകയും മരണം താല്കാലികമായി അനുഭവിക്കുകയുമാണ് പരിപാടി. കമ്പനി ഒരുക്കുന്ന ‘ലിവിങ് ഫ്യുണറലി’ല്‍ പങ്കെടുത്താല്‍ മരണശേഷം നമുക്കു ചുറ്റും നടക്കുന്നതൊക്കെ അനുഭവിച്ചറിയാം. യഥാര്‍ഥ സംസ്കാര ചടങ്ങുകള്‍ പോലെതന്നെയാണ് ഇത്. മൃതദേഹങ്ങളെ ധരിപ്പിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ച് പത്ത് മിനിറ്റോളം അടച്ച ശവപ്പെട്ടിക്കുള്ളില്‍ കിടക്കണം. പുറത്ത് മരണാനന്തരച്ചടങ്ങുകള്‍ നടക്കും.
ALSO READ: സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു
ശവപ്പെട്ടിയില്‍ കിടക്കുന്ന സമയംകൊണ്ട് മാനസികമായ വലിയ പരിവര്‍ത്തനം സംഭവിക്കുന്നതായും പുതിയ തിരിച്ചറിവുകള്‍ നേടുന്നതായുമാണ് ഇതില്‍ പങ്കെടുത്തവരുടെ അഭിപ്രായം. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര് ഇതില്‍ പങ്കെടുക്കുന്നു. സ്വന്തം മരണാനുഭവത്തിലൂടെ കടന്നുപോകുന്നതിലൂടെ ഇതില്‍ പങ്കെടുക്കുന്നവര്ക്ക്കൂടുതല് മെച്ചപ്പെട്ട രീതിയില്‍ ജീവിതം തുടരാനാകുമെന്നാണ് കമ്ബനി പറയുന്നത്.
Post Your Comments