തിരുവനന്തപുരം: നവോത്ഥാനത്തെ എതിര്‍ത്ത ജീര്‍ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ ജീര്‍ണശക്തികള്‍ കടന്നു വരുമ്പോള്‍ കരുതലോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജാതീയമായ വേര്തിരിവുകള്ക്കു സമൂഹത്തില്‍ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി മുൻപും വ്യക്തമാക്കിയിരുന്നു. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇവിടെ വളരില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്താണെന്നതിന്റെ ദിശാസൂചികയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments