പാലക്കാട്: മഞ്ചക്കണ്ടി വനത്തിനുള്ളിൽ നടന്ന മാവോയിസ്റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡി.വൈ.എസ്.പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നല്‍കി.
ALSO READ: സി.പി.എം പ്രവർത്തകരെ യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്‌ത സംഭവം; പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു
ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനാലാണ് മാറ്റിയത്. ഇത്തരത്തില്‍ മുന്‍പ് കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് നടപടി.
Post Your Comments