Latest NewsNewsIndia

മക്കള്‍ക്ക് പൊലീസ് പിഴയിട്ടു, നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ച് പിതാവ്

ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടായ സംസ്ഥാനമായിരുന്നു ഗുജറാത്ത്. പുതുതായി പ്രാബല്യത്തില്‍വന്ന ഗതാഗത നിയമലംഘന പിഴകളില്‍ ആദ്യം ഇളവുവരുത്തിയ സംസ്ഥാനങ്ങളിലൊന്നും ഗുജറാത്ത് തന്നെയായിരുന്നു. ഇപ്പോഴും പിഴ ചുമത്തുന്നതിനെതിരായ പ്രതിഷേധം ഇവിടെ പതിവാണെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗുജറാത്തിലെ വഡോദരയില്‍ ആണ് സംഭവം. മക്കളുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആളെ പിന്നിലിരുന്ന മക്കള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. വാഹനത്തിന്റെ രേഖകളും ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് പോലീസ് വലിയ തുക തന്നെ പിഴയിട്ടു. എന്നാല്‍ ഇയാള്‍ പിഴയൊടുക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, നടുറോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ചെയ്യുന്നത് ശരിയല്ലെന്നും, താന്‍ വളരെ കുറഞ്ഞ വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും ഇതിന് ഹെല്‍മറ്റ് ആവശ്യമില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.

https://youtu.be/FLsnUHlEWTo

shortlink

Related Articles

Post Your Comments

Related Articles


Back to top button