കരിപ്പൂർ: സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്. പുരുഷന്മാര്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതു പതിവായിരുന്നെങ്കിലും സ്ത്രീകളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താറില്ല. അതിനു പകരമായി കസ്റ്റംസിനെ ഞെട്ടിക്കുന്ന തരത്തിലാണ് ഇന്ന് ഒരു യുവതിയുടെ ശ്രമം ഉണ്ടായത്. ഗുളിക രൂപത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 620 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
മുബൈ വിമാനത്തില്‍ കരിപ്പൂരിലെത്തിയ നൂര്‍ജഹാന്‍ എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ട് സ്വര്‍ണ ഗുളികളാണ് ലഭിച്ചത്.സ്വര്‍ണത്തിന് 15 ലക്ഷത്തിലധികം വില മതിക്കുമെന്നാണ് കണക്കാക്കുന്നത്. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്.സ്ത്രീയായതിനാല്‍ തന്നെ ശരീരം പരിശോധിക്കാനും പരിമിതികളുണ്ടായിരുന്നു. ഇവരുടെ ലഗേജുകള്‍ മുഴുവനായും പലതവണ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല.
ഇതോടെ ഇവരുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് ഉറപ്പായി. തുടര്‍ന്ന് നൂര്‍ജഹാനും സ്വര്‍ണമുള്ളതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്നു എക്സറേ പരിശോധനയില്‍ സ്വര്‍ണം വ്യക്തമാകുകയും ചെയ്തു. തുടർന്ന് സ്വര്‍ണം നൂര്‍ജഹാനെ കൊണ്ട് തന്നെ ബാത്ത്റൂമിലെത്തിച്ച് പുറത്തെടുപ്പിക്കുകയായിരുന്നു. നിലവില്‍ സ്ത്രീകള്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുന്നതും അടുത്തിടെ പതിവായിട്ടുണ്ട്.
Post Your Comments