KeralaLatest NewsNews

വാളയാർ കേസ്; ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതിരക്ഷാ മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങൾ. ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ സമരരംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറിയിച്ചു. കേസിന്റെ പുനരന്വേഷണവും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും അട്ടിമറിച്ച രാഷ്ട്രീയക്കാര്‍ക്കുമെതിരെ നടപടിയും ആവശ്യപ്പെട്ട് നടത്തിയ നീതി രക്ഷാ മാര്‍ച്ചില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ടത്താപ്പിനെ രാഷ്ട്രീയ പ്രചാരണായുധമാക്കാന്‍ ബിജെപിക്ക് സാധിച്ചു. സമരപരിപാടികളിലൂടെ വാളയാര്‍ വിഷയം സജീവമായി നിലനിര്‍ത്താന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. മനസാക്ഷിയുള്ള വ്യക്തിയായിരുന്നു പിണറായി വിജയനെങ്കില്‍ വാളയാര്‍ വിഷയത്തില്‍ ആദ്യ ദിനം തന്നെ പുനരന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറയുകയുണ്ടായി.

Read also: കോന്നിയിൽ ബിജെപിയ്ക്ക് ഉണ്ടായത് മികച്ച മുന്നേറ്റം; പ്രതികരണവുമായി കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ച്‌ ഇന്നലെ അട്ടപ്പള്ളത്ത് നിന്നാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് നീതി രക്ഷാ മാര്‍ച്ച്‌ കടന്നുപോകുന്നത്. നീതി രക്ഷാമാര്‍ച്ച്‌ ആരംഭിച്ചത് മുതൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button