ന്യൂഡല്‍ഹി : പാകിസ്ഥാനേയും ചൈനയേയും ഭയപ്പെടുത്തി മുങ്ങിക്കപ്പലില്‍ നിന്ന് ഇന്ത്യയുടെ ആണവ മിസൈല്‍ പരീക്ഷണം . മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വെള്ളിയാഴ്ച നടക്കും. അതിനുള്ള അവസാന തയ്യാറെടുപ്പിലാണ് പ്രതിരോധമന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വിശാഖപട്ടണം തീരത്ത് ഐഎന്‍എസ് അരിഹന്തില്‍ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിടാനാകും.
കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയര്‍ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പരീക്ഷണം നിര്‍ണായകമാണെന്നു പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള രാജ്യങ്ങള്‍.
കെ 4 മിസൈലിന്റെ സവിശേഷതകള്‍ ഇങ്ങനെ : വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ)
2 ടണ്‍ ആണവ പോര്‍മുന വഹിക്കാം. നീളം 10 മീറ്റര്‍. ഭാരം 20 ടണ്‍. കടലിനടിയില്‍ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യും.
‘കെ’ എന്നാല്‍ കലാം; മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകം
Post Your Comments