ആഹാരശൈലിയും, ജീവിതശൈലിയും ക്രമപ്പെടുത്തിയാൽ അധിക രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നത് രണ്ട് നമ്പരുകളിലാണ്. സിസ്റ്റോലിക്കും, ഡയസ്‌റ്റോലിക്കും. ഹൃദം ചുരുങ്ങി രക്തധമനികളിലേക്കുള്ള രക്തം തള്ളിവിടുമ്പോൾ ചെലുത്തുന്ന സമ്മർദ്ദത്തിനാണ് സിസ്റ്റോലിക്ക് രക്തസമ്മർദ്ദമെന്നു പറയുന്നത്. ഹൃദയം വിശ്രമിക്കുമ്പോഴുള്ള സമ്മർദ്ദത്തിനാണ് ഡയസ്‌റ്റോലിക് രക്തസമ്മർദ്ദമെന്നു പറയുന്നത്.
ഓരോരുത്തരും നിലനിറുത്തേണ്ട രക്തസമ്മർദ്ദ പരിധിയും ഡോക്ടറോട് ചോദിച്ചു മനസിലാക്കേണ്ടതാണ്.ഉറക്കക്കുറവ്, മാനസിക സമ്മർദ്ദ തുടങ്ങിയവ ഉണ്ടാകുമ്പോഴും രക്തസമ്മർദ്ദം വർദ്ധിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണമില്ലാതെ ഉയരുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്താൽ സ്ട്രോക്കിനും വൃക്കരോഗങ്ങൾക്കും കാരണാകും. തെറ്റായ ജീവിതശൈലികൾ കൊണ്ടുണ്ടാകുന്ന, നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മർദ്ദം ശ്രദ്ധിച്ചാൽ അകറ്റിനിറുത്താവുന്നതാണ്. രക്തസമ്മർദ്ദത്തിന് ഔഷധങ്ങൾ കഴിക്കുകയും ഇടയ്ക്ക് രക്തസമ്മർദ്ദം പരിശോധിക്കേണ്ടതുമാണ്.
Post Your Comments