തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വ്യക്തമാക്കി കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ഗവർണർക്ക് കത്ത് നൽകി. 2018 ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോട്ടയം ലൈന്‍സ് പാക്കേജിന്റെ നടത്തിപ്പിനായി എല്‍.ആന്‍.ടി.കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 210 കോടി രൂപയ്ക്കു പദ്ധതി അനുവദിക്കുന്നതിന് പകരം 129 കോടി അധികമായി നൽകിയെന്ന് ചെന്നിത്തല ആരോപിക്കുന്നു. കൂടാതെ കോലത്തുനാട് ലൈന്‍സ് പാക്കേജിന്റെ നടത്തിപ്പിനായി എല്‍.ആന്‍.ടി. കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 240 കോടി രൂപയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് പകരം 132 കോടി അധികമായി നൽകിയെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
Post Your Comments