ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി കേന്ദ്രം. അഫ്ഗാനിസ്ഥാന്, ഈജിപ്ത്, തുര്‍ക്കി, ഇറാന് എന്നി രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം. സവാള വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. മഴക്കെടുതി മൂലം സവാള ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കിലോഗ്രാമിനു വില 100 രൂപയ്ക്കു മുകളിൽ ഉയർന്നിരുന്നു. ഇറക്കുമതി നടത്താന്‍ വ്യാപാരികള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും നവംബര്‍ അവസാനത്തോടെ വില കുറയുമെന്നും യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു. ഡല്‍ഹി, ചണ്ഡിഗഡ്, ല്കനൗ തുടങ്ങിയ ഭാഗങ്ങളിലെല്ലാം 80-100 രൂപയ്ക്കാണ് ഒരു കിലോഗ്രാം സവാള വില്‍ക്കുന്നത്.
Post Your Comments