പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന് നാം ദിനംപ്രതി കേള്‍ക്കുന്ന ഒരു വാചകമാണ്. പുകവലിക്ക് മറ്റ് പല ദൂഷ്യവശങ്ങളും ഉള്ളതായും നമുക്ക് അറിയാം. എന്നാല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പലരും പുകവലിക്ക് അടിമയാകും. എത്രയൊക്കെ ശ്രമിച്ചാലും ഈ ശീലം മാറ്റാനാകില്ല. പുകവലിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. 90 ശതമാനം ശ്വാസകോശ ക്യാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലി തന്നെയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ പുകവലിയുടെ കൂടുതല്‍ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. പുകവലി ശീലമുള്ളവരുടെ മുഖം കൂടുതല്‍ പ്രായമുള്ളതാക്കുമെന്നാണ് കണ്ടെത്തല്‍. ഗവേഷകര്‍ ആളുകളെ രണ്ട് ഗ്രൂപ്പുകളായി വേര്‍തിരിച്ചാണ് പഠനം നടത്തിയത്.
ALSO READ: വിമാനത്തിലിരുന്ന് പുകവലിച്ചയാള്‍ പിടിയില്‍
ആദ്യത്തെ ഗ്രൂപ്പില്‍ ഒരിക്കലും പുകവലിക്കാത്ത ആളുകള്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ ഗ്രൂപ്പില്‍ പുകവലിക്കുന്നവരെ ഉള്‍പ്പെടുത്തി. പഠനത്തില്‍ പുകവലിക്കാത്തവര്‍ അസ്വസ്ഥതകളൊന്നും തന്നെ കാണിച്ചിരുന്നില്ല. സ്ഥിരമായി പുകവലിക്കുന്നവരുടെ മുഖത്തിന് നിറവ്യത്യാസം വരുന്നത് കാണാന്‍ സാധിച്ചുവെന്ന് ഗവേഷകനായ ലൂയിസ് മില്ലാര്‍ഡ് പറയുന്നു. പുകവലി ശീലം ഉപേക്ഷിക്കാനുള്ള നല്ല ഒരു മാര്‍ഗത്തെപ്പറ്റിയും ഇദ്ദേഹം പറയുന്നുണ്ട്. എന്നെന്നേക്കുമായി പുകവലി നിര്‍ത്തുന്നു എന്നു ചിന്തിക്കേണ്ട.
ALSO READ: പുകവലിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ ജ്യൂസുകള്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഗുണം
ഇന്നു വലിക്കില്ല എന്ന് മാത്രം കരുതുക. ഇത് നിങ്ങളെ പോസിറ്റീവാക്കും. 24 മണിക്കൂര്‍ പുകവലിക്കാതിരുന്നാല്‍ നിങ്ങളെത്തന്നെ അഭിനന്ദിക്കാം. ചിലപ്പോള്‍ ഒരു ദിവസം കൊണ്ട് സാധിക്കില്ലായിരിക്കാം. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുകവലി പൂര്‍ണമായും നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും- ലൂയിസ് പറഞ്ഞു. പുകവലിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മോശമാകാമെന്നും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), സ്‌കിന്‍ ക്യാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments