Life Style

പുകവലിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ ജ്യൂസുകള്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഗുണം

പുകവലിക്കുന്നവര്‍ ശ്രദ്ധിക്കുക, പുകവലി ശ്വാസകോശത്തേയും ഹൃദയത്തേയും മാത്രമല്ല കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കും. പുകവലിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ച്ചയ്ക്ക് പ്രശ്നം ഉണ്ടാകാറുണ്ട്.

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകവലി ബാധിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റവും വലിയ ഘടകം പുകവലിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

ഏറെക്കാലമായി പുകവലിച്ചിട്ടുള്ളവര്‍ പുകവലി ഒഴിവാക്കുകയും ഒപ്പം ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്താല്‍ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സാധിക്കും. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്സിഡന്റുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളത്. ശ്വാസകോശത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

ചെറുനാരങ്ങ ജ്യൂസ്

പുകവലിയുടെ കാരണമായി ശ്വാസകോശത്തില്‍ അടങ്ങിയിട്ടുള്ള അഴുക്കുകള്‍ ഇല്ലാതെയാക്കാന്‍ ചെറുനാരങ്ങ ജ്യൂസ് നല്ലൊരു മാര്‍ഗ്ഗമാണ്. ശ്വാസകോശത്തിലെ അഴുക്ക് കളയാനുള്ള നല്ലൊരു ഉപാധിയാണ് എല്ലാ ദിവസവും ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്നത്.

ഓറഞ്ച് ജ്യൂസ്

ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ മറ്റൊരു മാര്‍ഗമാണ് ഓറഞ്ച് ജ്യൂസ്. ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കുന്നു. പുകവലി നിര്‍ത്തിയവര്‍ ശ്വാസകോശ ശുദ്ധീകരണത്തിനായി ഓറഞ്ച് ജ്യൂസോ ചെറുനാരങ്ങ ജ്യൂസോ ദിവസവും കുടിക്കുന്നത് ശീലമാക്കുക.

ഗ്രീന്‍ ടീ

കൂടുതലായി ഗ്രീന്‍ ടീയില്‍ ആന്റി ഓക്സിഡന്റും മറ്റും അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുന്നത് ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും.

ഇഞ്ചി അടങ്ങിയ ഭക്ഷണം

ശരീരത്തിലെ വിഷാശം കളയാന്‍ ഇഞ്ചി അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും പുകവലി നിര്‍ത്തിയവരുടെ ശ്വാസകോശത്തിലും മറ്റും ഒരുപാട് വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇതിനെ ശുദ്ധീകരിക്കാന്‍ ഇഞ്ചി അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഇഞ്ചി അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ വിഷാംശത്തോടൊപ്പം തന്നെ ശ്വാസകോശത്തിലെ വിഷാംശവും പുറന്തള്ളാന്‍ ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button