ആര്യനാട്: മരിക്കുന്നതിന് മുന്‍പ് തന്നെ തന്റെ മരണാനന്തര കര്‍മ്മങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ വ്യക്തിയാണ് കുര്യാത്തി പനയ്ക്കോട് ജെജിഎന്‍ ഹൗസില്‍ ജെ.ഗമാലിയേല്‍. അന്ത്യവിശ്രമത്തിനായി കല്ലറ ഒരുക്കി, കല്ലറയില്‍ സ്ഥാപിക്കാനുള്ള ഫോട്ടോയും ധരിക്കാനുള്ള വസ്ത്രങ്ങളും എല്ലാം ഒരുക്കിയ ശേഷമാണ് അദ്ദേഹം മരണത്തെ പുല്‍കിയത്. എന്നാല്‍ കല്ലറ ഒരുക്കി കാത്തിരുന്നു മരിച്ച ഭര്‍ത്താവിന്റെ അടുത്തേക്ക് അധികം താമസിയാതെ തന്നെ ഭാര്യയും യാത്രയായി. ഗമാലിയേലിന്റെ ഭാര്യ ആര്‍.മേരിക്കുട്ടി(83)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ALSO READ: ചുവപ്പിനെ പ്രണയിക്കുന്ന യുവതി; കല്ലറ പണിയാൻ ചുവന്ന ഗ്രാനൈറ്റ് ഇന്ത്യയിൽ ഇന്ന് ഇറക്കുമതി ചെയ്‌തു
മരിക്കുന്നതിന് ആറുമാസം മുന്‍പാണ് ഗമാലിയേല്‍ തനിക്കും ഭാര്യയ്ക്കും അന്ത്യ വിശ്രമത്തിനായി വീട്ടുവളപ്പില്‍ കല്ലറ ഒരുക്കിയത്. പള്ളി സെമിത്തേരിയില്‍ പണിയാമെന്ന നിര്‍ദേശം ഉണ്ടായെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കല്ലറ നിര്‍മിക്കണമെന്ന ഗമാലിയേലിന്റെ ആഗ്രഹമാണ് വീട്ടു വളപ്പിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തനിക്കും ഭാര്യയ്ക്കും അടുത്തടുത്തായി ഗമാലിയേല്‍ കല്ലറ ഒരുക്കിയിരുന്നു. മരണത്തിലും ഒപ്പമുണ്ടാകണമെന്ന ആഗ്രഹം പോലെ. 2008 മേയ് 7നാണ് ഗമാലിയേല്‍ മരിച്ചത്. കഴിഞ്ഞദിവസം രാത്രി മേരിക്കുട്ടിയും ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്രയായി.
കല്ലറയ്‌ക്കൊപ്പം മരണശേഷം ധരിക്കുന്നതിനു വസ്ത്രങ്ങളും മൃതദേഹത്തിന് സമീപം വയ്‌ക്കേണ്ട ഫോട്ടോയും ഗമാലിയേല്‍ മുന്‍പേ തയാറാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചിരുന്നു. മേരിക്കുട്ടിയും ഫോട്ടോ മകന്‍ അലക്‌സിന്റെ കയ്യില്‍ നല്‍കിയിരുന്നു. കൊല്ലം മാര്‍ത്തോമ്മാ സഭയിലെ സുവിശേഷകന്‍ ആയിരുന്നു ഗമാലിയേല്‍. മക്കള്‍ സാം, സ്റ്റാന്‍ലി പ്രകാശ്, അലക്‌സ്, സൂസന്‍. മരുമക്കള്‍ ജസ്റ്റിന്‍, സിന്ധു, ഷൈജ, ഷൈനി.
Post Your Comments