Life Style

രാവിലെ എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കണമെന്ന് പറയുന്നതിനു പിന്നില്‍

ആരോഗ്യം നിലനിര്‍ത്തണോ എങ്കില്‍ എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കൂ.. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നിര്‍ജ്ജലീകരണം ഒഴിവാക്കേണ്ട പ്രധാന സംഗതിയാണ്. ശരീരം ഡീടോക്സ് ചെയ്യാന്‍ വെള്ളത്തോളം നല്ലൊരു പദാര്‍ത്ഥമില്ല. അനാവശ്യമായ പദാര്‍ത്ഥങ്ങളെ ഇതുവഴി പുറത്തെത്തിക്കാം. അതുകൊണ്ട് തന്നെയാണ് രാവിലെ ഉറക്കമുണര്‍ന്നാല്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന് പിന്നില്‍.

ഇത് ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ ജലം ലഭിക്കും. മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ആകയാല്‍ ബാക്കി ദിവസത്തിലേക്ക് ശരീരത്തെ ഉണര്‍ത്താന്‍ സാധിക്കും.

പ്രഭാതഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വയറ് നിറഞ്ഞ അവസ്ഥയുണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഇതുവഴി ഒഴിവാക്കാം. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. പ്രത്യേകിച്ച് വെള്ളം കുടിക്കുന്നത് ചയാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.

ആവശ്യത്തിന് വെള്ളം ലഭിക്കാതെ പോയാല്‍ ശ്രദ്ധക്കുറവും, ഓര്‍മ്മയെയും ബാധിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം അത്രയേറെ പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button