മോസ്‌കോ : വിമാനത്താവളത്തില്‍ ചെരുപ്പില്‍ കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം കണ്ടെത്തി. യുവതി പിടിയിൽ. റഷ്യയിൽ കിഴക്കന്‍ സൈബീരിയയിലെ ചൈനീസ് ബോര്‍ഡറിലാണ് സംഭവം. യുവതിയുടെ നടത്തം കണ്ട് സംശയം തോന്നിയ റഷ്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. വീഴുമെന്ന് ഭയന്ന് നടക്കുന്നതുപോലെ കാലുകള്‍ ചേര്‍ത്തുവച്ചാണ് ഇവര്‍ നടന്നിരുന്നത്. അല്‍പ്പം ഭയത്തോടെയും വിചിത്രമായുമുള്ള യുവതിയുടെ പെരുമാറ്റവുമാണ് സംശത്തിനിടയാക്കിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഞ്ച് മില്യണ്‍ റൂബിളോളം (55,70,582 രൂപ) വിലമതിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് ചൈനയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിനു നിരവധി പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
Also read : ആശ്വാസമായി സ്വര്‍ണ വില : ഇന്നത്തെ നിരക്കിങ്ങനെ
Post Your Comments