തിരുവനന്തപുരം: സിപിഐക്ക് നാവുണ്ടെങ്കിലും നട്ടെല്ലില്ലെന്ന ആരോപണവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. നട്ടെല്ല് പിണറായിയുടെ മൂശയില്‍ പണയം വെച്ചിരിക്കുകയാണ്. ആകെക്കൂടി ആശയപരമായ വൈരുധ്യത്തിലാണ് ഇടത് – വലത് പക്ഷങ്ങള്‍. തീണ്ടരി തുണി തലയില്‍വച്ച് മല കയറിയ വനിതക്ക് അകമ്പടി നൽകിയ, പോലീസ് നവോത്ഥാന ഭരണകൂടത്തിന്റെ സേവകര്‍ പേരുപോലും അറിയാതെ കാട്ടില്‍ വനിതയെ വെടിവെച്ചിട്ടപ്പോൾ അത് ഭരണകൂട ഭീകരതയായി. ഇതാണ് ഇരട്ടത്താപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യജ ഏറ്റുമുട്ടലെന്ന് സിപിഐ ഉറച്ച് പറയുകയാണെങ്കിൽ ആഭ്യന്തര മന്ത്രിക്കെതിരെ കടുത്ത നിലപാട് എടുക്കണം. കുറഞ്ഞത് ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെയെങ്കിലും ശക്തമായി പ്രതികരിക്കണം. അല്ലങ്കില്‍ പിണറായിയുടെ ഔദാര്യം സേവിക്കണം. വീമ്പുപറഞ്ഞ് കൈയ്യടി നേടി പുറകിലൂടെ ഭിക്ഷ വാങ്ങരുത്. ഒന്നുകില്‍ മൂശയില്‍ നിന്ന് പുറത്തെടുക്കണം. അല്ലെങ്കിൽ നട്ടെല്ല് ഇല്ലെന്ന് സമ്മതിക്കണം. വീമ്പ് പറച്ചിൽ പരിഹാസത്തോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
Post Your Comments