കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്. ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ ബി 6, കോപ്പര്‍, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പലപ്പോഴും പാഷന്‍ ഫ്രൂട്ട് കഴിച്ച ശേഷം അതിന്റെ തൊലി നാം കളയുകയാണ് പതിവ്. എന്നാല്‍ ഈ തൊലികൊണ്ട് രുചികരമായ അച്ചാര്‍ തയ്യാറാക്കാം. ഇതാ പാഷന്‍ ഫ്രൂട്ട് അച്ചാര്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കൂ…
ചേരുവകള്‍
പാഷന്‍ ഫ്രൂട്ട് തൊലി -1/2 kg
കടുക്-1 ടീസ്പൂണ്‍
ഉലുവ -1 ടീസ്പൂണ്‍
മുളക്‌പൊടി-4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4 ടീസ്പൂണ്‍
കായപൊടി-1 ടീസ്പൂണ്‍
പച്ചമുളക്-10
വെളുത്തുള്ളി -20 അല്ലി
ഇഞ്ചി- 1 കഷണം
ഉപ്പ്-ആവശ്യത്തിന്
വിനാഗിരി-1കപ്പ്
കാന്താരി മുളക് -6
കറി വേപ്പില-4 തണ്ട്
ALSO READ: നിങ്ങള്‍ മുട്ടപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കി നോക്കൂ…
തയ്യാറാക്കുന്ന വിധം
പാഷന്‍ഫ്രൂട്ട് തൊലി നന്നായി ആവികയറ്റി എടുക്കുക. അതിനുശേഷം അച്ചാറിന്റെ പാകത്തില്‍ ചെറുതായി അരിയുക. അടുപ്പില്‍ പാത്രം വെച്ച് ചൂടാകുബോള്‍ 2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക. ഇഞ്ചി, വെളുത്തുളളി( അരിഞ്ഞത്), പച്ചമുളക്, കാന്താരി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി കഴിയുബോള്‍ പാഷന്‍ഫ്രൂട്ട് തൊണ്ട് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇതിന് ശേഷം കായപൊടി ചേര്‍ക്കുക. വിനാഗരി കൂടി ചേര്‍ത്ത് ഇളക്കിയെടുത്താല്‍ രുചികരമായ പാഷന്‍ഫ്രൂട്ട് അച്ചാര്‍ റെഡി.
Post Your Comments