തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പിൽ കോടികളുടെ അഴിമതി ആരോപണം ഉയർത്തി പ്രതിപക്ഷം രംഗത്ത്. ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലൂടെ 250 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് വി ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു. നിയമ സഭയില്‍ രേഖാമൂലമാണ് വൈദ്യുതി വകുപ്പിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്.
ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ അഴിമതിയാണിത്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ ടെന്‍ഡറില്‍ 80 ശതമാനം വരെ വര്‍ധന നടത്തിയിട്ടുണ്ട്. വകുപ്പ് മന്ത്രിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു.
ALSO READ: കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല; ടോം ജോസിന്റെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ
അതേസമയം, സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതെന്നും വൈദ്യുതി ബോര്‍ഡിന്റെ അധികാര പരിധിയില്‍ നിന്നാണ് പദ്ധതികളെല്ലാം പൂര്‍ത്തീകരിച്ചതെന്നുമായിരുന്നു വൈദ്യുതി മന്ത്രി എം.എം മണിയുടെ വിശദീകരണം.
Post Your Comments