ബിഹാര്‍ഷെരിഫ്: ബീഹാറിലെ പ്രശസ്തമായ ഛാത് പൂജ ആഘോഷത്തിന് ക്ഷണിക്കാത്തിന് യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. ജിതന്‍ മാഞ്ജി എന്ന യുവാവാണ് ദാരുണാമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഛാത് ആഘോഷത്തിന് തന്റെ കുടുംബത്തെ ക്ഷണിക്കാത്തതില്‍ ദേഷ്യത്തിലായ സഹോദരി രേഖ ദേവി, മറ്റൊരു സഹോദരന്‍ ഭുപേന്ദ്രയെയും സംഘത്തെയും കൂടെക്കൂട്ടി ഇളയ സഹോദരന്‍ ജിതിനെ മുളവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം ബ്ലേഡുപയോഗിച്ച് ശരീരത്ത് മാരകമായ മുറിവുകളുണ്ടാക്കി. ഗുരുതരമായി പരിക്കേറ്റ ജിതിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments