![UAPA-ARREST](/wp-content/uploads/2019/11/UAPA-ARREST.jpg)
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് തീരുമാനം. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് അപേക്ഷ സമർപ്പിച്ചിട്ടില്ല.
പ്രതികൾ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പോലീസ് ഉറച്ചു നിൽക്കുമ്പോൾ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നു പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു. പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പുസ്തകങ്ങൾ, നോട്ടീസുകൾ എന്നിവ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. വായിക്കാൻ വേണ്ടി പുസ്തകങ്ങൾ എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്.
Also read : കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല; ടോം ജോസിന്റെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ
ജാമ്യാപേക്ഷയെ എതിർക്കുന്ന തരത്തിലുള്ള യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും യുഎപിഎ നിലവിൽ ചുമത്തി തന്നെയാണുള്ളതെന്നും പ്രോസിക്യുഷൻ കോടതിയിൽ വിശദീകരിച്ചു.
Post Your Comments