കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് വ്ദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു. ആദ്യം നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവര്‍ പിന്നെ പാര്‍ട്ടി വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കുന്നു. രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണെന്നു കെ സുരേന്ദ്രൻ ആരോപിച്ചു.
അറസ്റ്റിലായവർ നിരോധിത സി.പി.ഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് . ഇവർക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്.ഐ.ആറിലുണ്ട്. സി.പി.എം ഭരിക്കുന്ന കേരളത്തിലെ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ആരോപണങ്ങള്‍ ഗൗരവമാണെന്ന് പറയുമ്പോള്‍ പറയുന്നവര്‍ തന്നെ പ്രതികളുടെ വീട്ടില്‍ പോയി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. യു.എ.പി.എ കേസുകളില്‍ നിരപരാധിത്വം പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ക്ക് ആരാണ് അവകാശം നല്‍കിയത്. നാളെ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ എന്ത് മറുപടി പറയും. എന്‍.ഐ.എ ഇടപെടണോ എന്ന കാര്യം, കേരള പോലീസ് എങ്ങനെ ഇടപെടുന്ന എന്നു നോക്കിയ ശേഷം പരിശോധിക്കണം. മൂന്ന് രാജ്യദ്രോഹ കേസുകളിലെ പ്രതികളെ കേരള പോലീസ് വെറുതെ വിട്ടിട്ടുണ്ട്. യു.എ.പി.എ പിന്‍വലിക്കാനാണ് തീരുമാനമെങ്കില്‍ എന്‍.ഐ.എ ഇവിടെ വെറുതെ ഇരിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Also read : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ
Post Your Comments