കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ കുതിപ്പ് തുടരുന്നു. കേരളത്തിൽ 10,000 ഇടങ്ങളിലേക്കു മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപിച്ചു. ഇതോടെ ജിയോ കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയ 4ജി നെറ്റ്‌വർക്കായി മാറി. ജിയോക്ക് ഇപ്പോൾ കേരളത്തിൽ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്. സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്‌ക്ഷൻ, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളും അൺലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.
36 മാസങ്ങൾക്ക് മുൻപ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇൻറ്റർനെറ്റും മൊബൈൽ നെറ്റ്‌വർക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനം ആരംഭിച്ച റിലയൻസ് ജിയോ ആഗോള മൊബൈൽ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. 2019 ഓഗസ്റ്റ് മാസം 34.8 കോടി വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ മാറിയിരുന്നു.
ALSO READ: ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍
ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോണായ ജിയോ ഫോൺ ഇപ്പോൾ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1,500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്.
Post Your Comments