KeralaLatest NewsNews

കൊച്ചിയിലെ ബസുടമകൾക്ക് തിരിച്ചടി : ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

എറണാകുളം : കൊച്ചിയിലെ ബസുടമകൾക്ക് ഹൈക്കോടതി പിഴ ചുമത്തി. ആർടിഒക്ക് എതിരെ നൽകിയ കേസ് അനാവശ്യമെന്നും, കോടതിയുടെ സമയം കളഞ്ഞെന്നും ചൂണ്ടിക്കാട്ടി എറണാകുളം ബസ് ട്രാൻസ്‌പോർട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ  ചുമത്തിയത്. മുൻ ആർടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി.

ബസുടമകൾ പിഴയായി ഒടുക്കുന്നതിൽ മൂന്ന് ലക്ഷം രൂപ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെൽസ യ്ക്കും നൽകണമെന്നും അസോസിയേഷൻ സെക്രട്ടറി നവാസിൽ നിന്നും തുക ഈടാക്കാനും കോടതി ഉത്തരവിൽ പറയുന്നു. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയ ശേഷമായിരുന്നു നടപടി. വിജിലൻസ് അന്വേഷണത്തിൽ ആരോപണം തെറ്റാണെന്നു കണ്ടെത്തിയിരുന്നു.

Also read : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button