ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമി തർക്ക കേസിൽ വിധി വരാന്‍ ദിവസങ്ങള്‍ ശേഷിക്കേ ഉത്തര്‍പ്രദേശില്‍ വൻ സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. നാലായിരത്തിലധികം അര്‍ധസൈനികരെ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്രം ഉത്തര്‍പ്രദേശിലേക്ക് അയച്ചു. ഇവര്‍ നവംബര്‍ 11 നോടെ ഉത്തര്‍പ്രദേശില്‍ എത്തുമെന്നാണ് വിവരം. നവംബര്‍ 18 വരെ സൈനികര്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ ഒരുക്കും.
നിലവില്‍ 10 കമ്പനി ദ്രുത കര്‍മ്മ സേനയെ ഉത്തര്‍പ്രദേശില്‍ വിന്യസിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളായ കാന്‍പൂര്‍, അലിഖണ്ഡ്, ലക്‌നൗ, അസംഖണ്ഡ് എന്നീ പ്രദേശങ്ങളിലാകും അര്‍ധസൈനികര്‍ വിന്യസിക്കുക. സൈനികര്‍ക്ക് ആവശ്യാമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 15 കമ്പനി സൈനികരെ അയക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.
സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെറിയ സുരക്ഷ വീഴ്ചകള്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന കേന്ദ്രത്തിന്റെ വിലിയിരുത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ സൈനികരെ ഉത്തര്‍പ്രദേശിലേക്ക് അയച്ചത്.
Post Your Comments