ന്യൂഡല്‍ഹി: ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള പ്രധാന മന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യതാത്പര്യത്തിന് വിരുദ്ധമായ ഒരു നിലപാടും സര്‍ക്കാര്‍ തീരുമാനിക്കില്ല. പഴയകാല ചരിത്രം ആവര്‍ത്തിക്കില്ല. ശക്തമായ നിലപാടുമായാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും രാസവസ്തു നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കും പിന്തുണ ഉറപ്പു വരുത്തുന്ന തീരുമാനമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത കരാറുമായി മുന്നോട്ട് പോകില്ലെന്ന ഉറച്ച നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.
ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് വ്യാപാര മേഖല ഉണ്ടാക്കാനുള്ള ആര്‍സിഇപി കരാറില്‍ ഒപ്പുവെയ്ക്കില്ലെന്ന് ആര്‍സിപി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടറിയിച്ചു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
രാജ്യ താത്പര്യങ്ങള്‍ സരംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നേതൃപാടവത്തെ അഭിനന്ദിക്കുന്നതായി ജെപി നദ്ദ പറഞ്ഞു. കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറിന്റെ ഭാഗമാകാനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.
Post Your Comments