ശരീരഭാരം നിയന്ത്രിക്കാന്‍ ആഹാരകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍തന്നെ നല്ല ഫലം കിട്ടും എന്നതില്‍ സംശയം വേണ്ട. പ്രോട്ടീന്‍, മിനറല്‍സ്, മൈക്രോന്യൂട്രിയന്റ്‌സ്, ഫൈബര്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയും കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുകയും ചെയ്താല്‍ ഭാരം താനേ കുറയും .പ്രത്യേകിച്ചു രാത്രി കാലങ്ങളിലെ കാര്‍ബോ ഇന്‍ടേക്ക് ആണ് ഭാരം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കാരണമാകുന്നത്.
ബ്രെഡ്, പാസ്ത്ത, ചപ്പാത്തി, ചോറ് എന്നിവയില്‍ മാത്രമാണ് കാര്‍ബോഹൈഡ്രേറ്റ് എന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മള്‍ കഴിക്കുന്ന ചില പഴങ്ങള്‍, പച്ചക്കറികള്‍ , നട്‌സ് എന്നിവയിലെല്ലാം കാര്‍ബോഹൈഡ്രേറ്റ് ഉണ്ട്.
ശരിക്കും രണ്ടുതരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ് ഉണ്ട്. ഗുഡ് കാര്‍ബും ബാഡ് കാര്‍ബും. ഇതില്‍ പഞ്ചസാരയാണ് ബാഡ് കാര്‍ബ് വിഭാഗത്തില്‍ വരുന്നത്. എന്നാല്‍ ഗുഡ് കാര്‍ബ് വലിയ ദോഷം ചെയ്യുന്നതുമില്ല.
കിടക്കുന്നതിനു മുന്‍പ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതാണ് ഭാരം വര്‍ധിക്കാന്‍ ഏറ്റവും കൂടുതല്‍ കാരണമാകുന്നത് എന്നാണ് വിലയിരുത്തല്‍. ഈ കാര്‍ബോഹൈഡ്രേറ്റ് ഫാറ്റ് ആയാണ് ശരീരം സ്റ്റോര്‍ ചെയ്യുന്നത്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മാത്രമല്ല വൈകുന്നേരങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിവതും ഒഴിവാക്കുകയാണ് നല്ലത്.
എന്നാല്‍ വണ്ണം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് മൊത്തത്തില്‍ കുറയ്‌ക്കേണ്ട ആവശ്യമില്ല. പകരം വര്‍ക്ക് ഔട്ട് സമയത്തിനു ശേഷം കാര്‍ബോ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് മസ്സില്‍ വളര്‍ച്ചയ്ക്കും മസ്സില്‍ ഡാമേജ് ശരിയാക്കാനും സഹായിക്കും. അതിനാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് മുന്‍പും ശേഷവും കാര്‍ബോ ഒഴിവാക്കേണ്ട കാര്യമില്ല പകരം രാത്രിയില്‍ അനാവശ്യമായി കഴിക്കാതിരിക്കുക.
Post Your Comments