തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് നിരവധി വണ്ടി ചെക്കുകള്‍. 2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയത്. ധനമന്ത്രി ടി.എം തോമസ് ഐസക്കാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി പറഞ്ഞു. തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ 5 കോടി 80 ലക്ഷം രൂപ തിരിച്ചു കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും 331 വണ്ടി ചെക്കുകളാണ് തീര്‍പ്പാകാന്‍ ബാക്കിയുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.
Post Your Comments