മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് മികച്ച നേട്ടത്തിൽ. ഇന്ന് തിങ്കളാഴ്ച സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 40,412ലും നിഫ്റ്റി 11,950 പോയിന്റിലുമാണ് വ്യാപരം പുരോഗമിക്കുന്നത്. മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഏഷ്യന്‍ സൂചികകള്‍. ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ബാങ്ക് ഓഹരികളാണ്‌നേട്ടത്തില്‍ മുന്നില്‍.
അള്‍ട്ര ടെക് സിമെന്റ്, ടെക് മഹീന്ദ്ര, വേദാന്ത,റിലയന്‍സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, എസ്ബിഐ, എല്‍ആന്റ്ടി, ഐടിസി,ഐസിഐസിഐ ബാങ്ക്, ഗെയില്‍, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഐഒസി, ഇന്‍ഫോസിസ്, മാരുതി സുസുകി, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്,ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ അറ് ശതമാനം ഇടിവുണ്ടായി. പ്രതീക്ഷിച്ചതിലേറെ നഷ്ടം ബാങ്ക് പുറത്തുവിട്ടതാണ് ഓഹരി വിലെയ പ്രതികൂലമായി ബാധിച്ചത്.
Also read : ഡോളറിനെതിരെ മികച്ച നേട്ടം, ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് കുതിച്ച് കയറി ഇന്ത്യൻ രൂപ
Post Your Comments