Latest NewsNewsSports

ഹാമര്‍ ത്രോ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം : അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു

 

കോട്ടയം : ഹാമര്‍ ത്രോ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ മൂന്നു അത്ലറ്റിക്‌സ് അസോസിയേഷന്‍ ഭാരവാഹികളെ പാലാ പൊലീസ് അറസ്റ്റു ചെയ്തു .പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തിയ 4 പേര്‍ക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയത്. ത്രോ മത്സരങ്ങളിലെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാര്‍ട്ടിന്‍, സിഗ്‌നല്‍ നല്‍കാന്‍ ചുമതലയുണ്ടായിരുന്ന കെ.വി. ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നെ ജാമ്യത്തില്‍ വിട്ടു.

Read Also : കായികമേളയ്ക്കിടെ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

പി. നാരായണന്‍ കുട്ടി എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മത്സരം നിയന്ത്രിച്ചിരുന്ന 4 പേര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ജില്ലാ പൊലീസ് മേധാവിയെ അന്വേഷണ സംഘം ബോധ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സംസ്ഥാന അത്ലറ്റിക് അസോസിയേഷനാണ് മേള സംഘടിപ്പിച്ചത്.

അപകട സാധ്യതയുള്ള ഹാമര്‍ ത്രോ, ജാവലിന്‍ എന്നിവ ഒരുമിച്ചു നടത്തിയതും ഒരു മത്സരം തീരാതെ മറ്റൊരു മത്സരം നടത്തിയതുമാണ് അപകടത്തിന് ഇടയാക്കിയത് എന്നാണു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button